Kerala
കണ്ണൂര്: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ട് വിവാദത്തില് പാര്ട്ടിയില് നിന്നും പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകളില് സന്ദര്ശനം നടത്തി മുതിര്ന്ന സിപിഎം നേതാവ് പി. ജയരാജന്.
കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ജയരാജന്റെ സന്ദര്ശനമെന്നാണ് സൂചന.
വി. കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നൻ, വി. കുഞ്ഞികൃഷ്ണന്റെ സഹോദരന് വി. നാരായണൻ എന്നിവരുടെ വീടുകളിൽ പി. ജയരാജൻ എത്തി. പ്രകടനത്തിന് പിറ്റേദിവസം പ്രസന്നന്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു.
സംഭവത്തിൽ പ്രസന്നൻ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, പി. ജയരാജന് മുൻപ് സിപിഎം ഏരിയ സെക്രട്ടറി പി. സന്തോഷ്, നഗരസഭാ ചെയർമാനും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുമായ സരിൻ ശശി എന്നിവരും പ്രസന്നനെ സന്ദർശിച്ചിരുന്നു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി സിപിഎം മുതിർന്ന നേതാവ് പി. ജയരാജൻ.
പത്മകുമാറിന്റേത് അവധാനത ഇല്ലായ്മയാണെന്നും ഭരണപരമായ വീഴ്ചയിലാണ് പത്മകുമാറിന്റെ അറസ്റ്റെന്നും ജയരാജൻ പറഞ്ഞു.
ഫയലുകളിൽ ചെമ്പുപാളി എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റി. ഉത്തരവാദത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ലെന്നും ജയരാജൻ പറയുന്നു.